Mukkam
എൻ.ഐ.ടിയിൽ രാഗത്തിന് പ്രൗഢഗംഭീരമായ തുടക്കം

മുക്കം: കോഴിക്കോട് എൻ.ഐ.ടിയിൽ രാഗത്തിന് പ്രൗഢഗംഭീരമായ തുടക്കം കുറിച്ച് സഹോദരിമാരായ ബോളിവുഡ് ഗായിക നീതി മോഹൻ പ്രശസ്ത നർത്തകിമാരായ ശക്തി മോഹൻ, മുക്തി മോഹൻ എന്നിവർ ചേർന്ന് വേദിയെ ഒന്നടങ്കം നൃത്ത സംഗീത വിസ്മയത്തിലാഴ്ത്തി.
പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെടുന്ന കലാവിരുതിനെ അടയാളപ്പെടുത്തുന്ന ‘ദ ബുക്ക് ഓഫ് എറ്റേണൽ ഫോക്‌ലോർസ്’ പ്രമേയമാക്കിയാണ് ഈ വർഷത്തെ രാഗം അരങ്ങേറുന്നത്. കലോത്സവം, ശില്പശാലകൾ, കൊറിയോനെറ്റ്, ഫ്യൂരി തുടങ്ങിയ കലാ-കായിക പരിപാടികൾ രാഗത്തിന്റെ ഭാഗമായി അരങ്ങേറും.







