ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുല്ലുരാംപാറ, താഴെ തിരുവമ്പാടി ബൂത്ത് സമ്മേളനങ്ങൾ നടത്തി

തിരുവമ്പാടി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പുല്ലുരാംപാറ, താഴെ തിരുവമ്പാടി ബൂത്ത് സമ്മേളനങ്ങൾ നടത്തി. പുല്ലുരാംപാറയിൽ ചാൾസ് ചക്കുമൂട്ടിലിന്റെ വസതിയിൽ ചേർന്ന സമ്മേളനം ഡി.സി.സി ജന: സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ജോസ് പുളിക്കാട്ട് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യു.ഡി.എഫ് മണ്ഡലം ചെയർമാൻ ടി.ജെ കുര്യാച്ചൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ടോമി കൊന്നക്കൽ, മേഴ്സി പുളിക്കാട്ട്, ജിതിൻ പല്ലാട്ട്, ഷിജു ചെമ്പനാനി, ഷാജൻ കാരക്കട, മൻജു സുരേഷ്, സൽന, ബാബു തീക്കുഴിവേലിൽ, സോണി മണ്ഡപത്തിൽ, സോമി വെട്ടുകാട്ടിൽ, പുരുഷൻ നെല്ലുമൂട്ടിൽ, ബിനു, സണ്ണി കന്ന്കുഴിയിൽ തുടങ്ങിയവർ സംസാരിച്ചു.
താഴെ തിരുവമ്പാടി ബൂത്ത് സമ്മേളനം ഡി.കെ.ടി.എഫ് സംസ്ഥാന സെക്രട്ടറി അബ്ദു കോയങ്ങോറൻ ഉദ്ഘാടനം ചെയ്തു. ടി.എൻ സുരേഷ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സി.യു.സി ജില്ലാ കോർഡിനേറ്റർ ജിജിത്ത് പൈങ്ങാട്ടുപുറം മുഖ്യപ്രഭാഷണം നടത്തി. റോബർട്ട് നെല്ലിക്ക തെരുവിൽ, രാമചന്ദ്രൻ കരിമ്പിൽ, മറിയാമ്മ ബാബു, ബിനു സി കുര്യൻ, അമൽ നെടുങ്കല്ലേൽ, ലിബിൻ മണ്ണുംപ്ലാക്കൽ, ഷാജഹാൻ, ഷബീർ മുഹമ്മദ്, റൈഷാദ്, അസീസ്, ഇക്ബാൽ തുടങ്ങിയവർ പങ്കെടുത്തു.







