Mukkam

ഗതാഗത ബോധവത്കരണവുമായി മുക്കം എം.എ.എം.ഒ ഗ്ലോബല്‍ അലുംനി

മുക്കം: ശരിയായ ബോധവത്കരണത്തിലൂടെ റോഡിലെ അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രചരണപരിപാടിക്ക് തുടക്കമിടുകയാണ് മുക്കം എം.എ.എം.ഒ കോളേജ് ഗ്ലോബല്‍ അലുംനി കമ്മിറ്റി. കോഴിക്കോട് സിറ്റി ട്രാഫിക് പോലീസിന്റെ സഹകരണത്തോടെയാണ് ‘സിഗ്നല്‍’ എന്ന ഗതാഗത ബോധവത്കരണ പരിപാടിക്ക് തുടക്കമിടുന്നത്.

സുതാര്യ ഗതാഗതം സുരക്ഷിത സമൂഹം എന്ന ആശയം മുന്നിൽകണ്ട് ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള ബോധവത്കരണ വീഡിയോകളിലൂടെയാണ് ക്യാമ്പയിന് തുടക്കമിടുക. ഗതാഗത സുരക്ഷയുടെ പാഠങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്ന ഈ വീഡിയോകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കും. പ്രചാരണത്തിനായി പ്രമുഖ വ്യക്തിത്വങ്ങളുടെയും സെലിബ്രിറ്റികളുടെയും പിന്തുണ തേടും. തുടർന്ന് വൈവിധ്യമാര്‍ന്ന ബോധവത്കരണ പരിപാടികള്‍ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.

Related Articles

Leave a Reply

Back to top button