Koodaranji
മഞ്ഞക്കടവ് ഗവ: എൽ.പി സ്കൂളിൽ പെഡഗോഗി പാർക്ക് ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി: മഞ്ഞക്കടവ് ഗവ: എൽ.പി സ്കൂളിൽ വിദ്യാഭ്യാസ വകുപ്പ് ഫോക്കസ് സ്കൂൾ പദ്ധതി പ്രകാരം അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ പെഡഗോഗി പാർക്ക് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫിന്റെ അധ്യക്ഷതയിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.കെ രവീന്ദൻ, വാർഡ് മെമ്പർ ജെറീന റോയി, എ.ഇ.ഒ പി ഓംകാരനാഥൻ, ബി.പി.സി അജയൻ, ജോണി വാളിപ്ലാക്കൽ, ഹെഡ്മാസ്റ്റർ പി.ജെ ദേവസ്യ, എസ്.എം.സി ചെയർമാൻ നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.







