Mukkam
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി മുക്കത്തെ ഒന്നര വയസ്സുകാരി

മുക്കം: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി ഒന്നര വയസുകാരി. മുക്കം സ്വദേശികളായ ഫോട്ടോഗ്രാഫർ വിജീഷ്, അധ്യാപികയായ അനീഷ ദമ്പതികളുടെ മകളായ നിലാ ക്ഷേത്രയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
കുട്ടിയുടെ ഓർമ ശക്തിയും ബുദ്ധിശക്തിയുമാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്. പഴങ്ങൾ, മൃഗങ്ങൾ, വാഹനങ്ങൾ, പച്ചക്കറികൾ, ശരീര ഭാഗങ്ങൾ തുടങ്ങി 150ഓളം വാക്കുകൾ നിലാ തന്റെ ഓർമയിൽ കോർത്തിണക്കി അനായാസേന പറയും. ചിത്രങ്ങൾ ഒരു തവണ കാണിച്ചുകൊടുത്താൽ പിന്നീട് അത് പറയുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് പരിശീലനം നൽകിയത്.







