Mukkam
സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി

മുക്കം: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ മുക്കം സബ്ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ റഹിയാനത്ത്, അബ്ദുൽ അസീസ്, ഹുസൈൻ, അബൂബക്കർ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.
ഫെഡറേഷൻ സബ്ജില്ലാ പ്രസിഡന്റ് റഫീഖ് കൊടിയത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങ് മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും മുസ്ലീം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റുമായ സി.കെ കാസിം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി.ജി മുഹമ്മദ് അധ്യാപകർക്ക് ഉപഹാരം നൽകി.







