Kodanchery

മൈക്കാവ് ക്ഷീര സംഘത്തെ അനുമോദിച്ചു

കോടഞ്ചേരി: ക്ഷീര വികസന വകുപ്പ് സംസ്ഥാനത്തെ മികച്ച ക്ഷീര സംഘങ്ങളിൽ ഒന്നായി തെരഞ്ഞെടുത്ത മൈക്കാവ് ക്ഷീര സംഘം ഭരണ സമിതിയെയും സംസ്ഥാനത്തെ മികച്ച സംഘം സെക്രട്ടറിമാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട മൈക്കാവ് ക്ഷീരസംഘം സെക്രട്ടറിയെയും കർഷക കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി അനുമോദിച്ചു.

കർഷക കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡന്റ് ബൈജു കിഴക്കേടത്ത് അധ്യക്ഷത വഹിച്ച യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. സി.ജെ പൗലോസ്, തോമസ് ജോൺ, ആൻഡ്രൂസ് മാസ്റ്റർ, ജോസ് പൈക, വിൽസൺ തരപ്പേൽ, ബേബി കളപ്പുര, തമ്പി പറകണ്ടത്തിൽ, ജോയ് വാഴയിൽ, ജോണി നെടുമ്പിള്ളി, ചന്ദ്രൻ മാങ്ങാട്ടുകുന്നിൽ, മത്തായി പര്യടത്ത് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button