Thiruvambady

കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡ്: പൈപ്പിടലിന് വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാൻ ഇന്റർലോക്ക് സംവിധാനം

തിരുവമ്പാടി: നിർമാണത്തിലിരിക്കുന്ന കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡ് ജൽ ജീവൻ പൈപ്പിടലിനായി വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാൻ കൂടുതൽ ഭാഗങ്ങളിൽ ഇന്റർലോക്ക് നിരത്തും. തിരുവമ്പാടി-കോടഞ്ചേരി റീച്ചിൽപ്പെട്ട ഇലഞ്ഞിക്കൽ മുതൽ തമ്പലമണ്ണ വരെയുള്ള ഭാഗത്ത് 5.5 മീറ്ററിൽ ടാറിങ് നടത്തിയതിനെ തുടർന്ന് ഉണ്ടായ ആശങ്കയിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ടാറിങ് പൂർത്തീകരിച്ച ഭാഗം 7 മീറ്റർ വീതിയിലാണ് ടാറിങ് നടത്തിയത്.

ആകെ 21.2 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ വ്യത്യസ്ത വീഥികളിലുള്ള ടാറിങ് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് റോഡിനായി സ്ഥലം വിട്ട് നൽകിയവർ തങ്ങളുടെ ആശങ്ക അറിയിച്ചിരുന്നു. പൈപ്പിടൽ നടപടിക്രമങ്ങൾ വൈകുന്ന പശ്ചാത്തലത്തിലാണ് റോഡുനിർമാണം പുനരാരംഭിച്ചതെന്നും കോടഞ്ചേരി വരെയുള്ള ഭാഗം ഈ മാസം തന്നെ പൂർത്തീകരിക്കുമെന്നും 5.5 മീറ്റർ കഴിഞ്ഞുള്ള ഭാഗം പൈപ്പിടൽ പൂർത്തിയാകുന്നതോടെ ഇന്റർലോക്ക് കട്ടകൾ വിരിക്കുകയോ ടാറിങ് നടത്തുകയോ ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button