Kerala

നടിയെ ആക്രമിച്ച കേസ്; അവധിക്ക് അപേക്ഷ നല്‍കി കുഞ്ചാക്കോ ബോബനും മുകേഷും

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ വിസ്താരം കോടതിയില്‍ നടക്കുകയാണ്. അതേ സമയം കേസില്‍ വിചാരണയ്ക്ക് എത്താന്‍ സാധിക്കാത്ത കാരണം വിശദീകരിച്ച് അവധിക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ് കുഞ്ചാക്കോ ബോബനും മുകേഷും.

നിയമസഭ നടക്കുന്നതിനാല്‍ അവധി അനുവദിക്കണമെന്നാണ് മുകേഷ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തേ കേസില്‍ വിസ്താരത്തിന് ഹാജരാവാത്തതിനെ തുടര്‍ന്ന് കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറണ്ട് കോടതി പുറപ്പെടുവിച്ചിരുന്നു. ഹാജരാവന്‍ സാധിക്കാത്ത കാരണം വിശദീകരിച്ചാണ് കുഞ്ചാക്കോ ബോബന്‍ അവധി അപേക്ഷ നല്‍കിയിരിക്കുന്നത്.

അതേ സമയം കേസിലെ മറ്റൊരു സാക്ഷിയായ സംവിധായകന്‍ വിഎ ശ്രീകുമാറിനെ ഇന്ന് വിസ്തരിക്കും. നടിമാരായ മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്, ബിന്ദു പണിക്കര്‍ എന്നിവരെ കോടതി കഴിഞ്ഞ ദിവസങ്ങളില്‍ വിസ്തരിച്ചിരുന്നു. കേസില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നടന്മാരേയും നടിമാരേയും വിസ്തരിക്കാന്‍ കോടതി തീരുമാനിച്ചത്. ഏപ്രില്‍ ഏഴ് വരെയാണ് സാക്ഷികളെ വിസ്തരിക്കുന്നതിനുള്ള സമയം അനുവദിച്ചിട്ടുള്ളത്.

Related Articles

Leave a Reply

Back to top button