Kodanchery

കോടഞ്ചേരിയിൽ കുടിവെള്ള വിതരണം ആരംഭിച്ചു

കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് പരിധിയിൽ അതിരൂക്ഷമായ വരൾച്ചയെ തുടർന്ന് കുടിവെള്ള ക്ഷാമം നേരിടുന്ന കുടുംബങ്ങൾക്ക് ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ട് ഉപയോഗിച്ചുകൊണ്ടുള്ള കുടിവെള്ള വിതരണം ആരംഭിച്ചു. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പൊതുജനങ്ങൾ അതത് വാർഡ് മെമ്പർമാരുമായി ബന്ധപ്പെടേണ്ടതാണെന്നും സൗജന്യമായി സേവനം ലഭ്യമാക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

കുടിവെള്ള വിതരണത്തിന്റെ പഞ്ചായത്ത് തല വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ചിന്ന അശോകന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, വാർഡ് മെമ്പർ ഷാജി മുട്ടത്ത് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button