Mukkam

കുട്ടി കവയിത്രി ആഗ്നയാമിക്കും എൽ.എസ്.എസ് ജേതാവിനും ആദരവ് നൽകി

മുക്കം: മുപ്പത് കവിതകളടങ്ങിയ കവിതാസമാഹാരം ‘വർണ്ണപ്പട്ടം’ രചിച്ച അഞ്ചുവയസ്സുകാരി ഓമശ്ശേരി വാഴക്കുളങ്ങരയിൽ ആഗ്നയാമിക്കും എൽ.എസ്.എസ് നേടിയ വി ആർദ്രയ്ക്കും നീലേശ്വരം നടുകിൽ ഗ്രാമീണ വായനശാല ആദരവ്‌ നൽകി.

വായനശാലാ പ്രസിഡന്റ് ഇ സത്യനാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങ് ഗ്രന്ഥശാലാ സംഘം പ്രസിഡൻറ് കെ.പി സുരേന്ദ്രനാഥൻ ഉദ്ഘാടനം ചെയ്തു. എ.വി സുധാകരൻ പുസ്തകം പരിചയപ്പെടുത്തി. വായനശാല സെക്രട്ടറി കെ മാധവൻ നായർ, വി.എം കൃഷ്ണൻകുട്ടി, ഇളമന ഹരിദാസ്, ഗംഗാധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button