Mukkam
ഓയിൽ ചോർച്ച മൂലം അപകടങ്ങൾ കൂടുന്നു; റോഡ് കഴുകി വൃത്തിയാക്കി മുക്കം അഗ്നിരക്ഷാ സേന

മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ ഇരുചക്ര വാഹനങ്ങൾക്ക് ഭീഷണിയായി വാഹനങ്ങളിൽ നിന്ന് ഓയിൽ ചോർച്ച. ഒരാഴ്ചയ്ക്കുള്ളിൽ 10ഓളം ഇരുചക്ര വാഹന യാത്രക്കാരാണ് അപകടത്തിൽപെട്ടത്.
സംസ്ഥാനപാതയിൽ വാലില്ലാപുഴ, കൂടത്തായി, പി.സി ജംക്‌ഷൻ എന്നിവിടങ്ങളിലാണ് അടുത്ത ദിവസങ്ങളിലായി ഓയിൽ ചോർച്ച അനുഭവപ്പെട്ടത്. ഇതേതുടർന്ന് മുക്കം അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ സോപ്പ് പൊടി ഉപയോഗിച്ച് റോഡുകൾ കഴുകിയാണ് അപകടം ഒഴിവാക്കുന്നത്.







