Thiruvambady

തിരുവമ്പാടിയിൽ ലോക നാടക ദിനാചരണം സംഘടിപ്പിച്ചു

തിരുവമ്പാടി: ജനചേതന കലാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക നാടക ദിനമായ ഇന്നലെ ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടിയിൽവിവിധ പരിപാടികൾ സംഘടിപ്പിച്ചു.

വൈകിട്ട് 5:30ന് ബസ് സ്റ്റാൻഡ് പരിസരത്തു വച്ച് നടന്ന ദിനാചരണ പരിപാടിയിൽ ഡോ.ജെയിംസ് പോൾ ലോക നാടക ദിന സന്ദേശം നൽകി. തുടർന്ന് കാസർഗോഡ് ജ്വാല തീയേറ്റർസിന്റെ ബാവുൾ ഏകപാത്ര നാടകം, പയ്യോളി ശശിയുടെ നേതൃത്വത്തിൽ നാടക ഗാനാലാപനം തുടങ്ങിയവ അരങ്ങേറി.

Related Articles

Leave a Reply

Back to top button