Koodaranji
ജാതീയ അധിക്ഷേപം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഭരണസമതി അംഗം രാജിവെച്ചു

കൂടരഞ്ഞി: തന്നെ ജാതീയമായി അധിഷേപിച്ചതിൽ പ്രതിക്ഷേധിച്ച് കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ സി പി എം അംഗം കെ എസ് അരുൺ കുമാർ മെമ്പർ സ്ഥാനം രാജിവച്ചു.
രാജി കത്ത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡായ കക്കാടംപൊയിലിൽ നിന്നുള്ള അംഗമാണ് അരുൺ കുമാർ.

ഒരു ഗ്രാമ പഞ്ചായത്ത് അംഗം തന്നെ ജാതീയമായി അധിക്ഷേപിച്ച കാര്യം സി പി എം പാർലമെന്ററി പാർട്ടി നേതാവ് ഉൾപ്പെടെയുള്ള പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അരുൺ കുമാർ പറഞ്ഞു.
📝News Desk Tiruvambadi News






