Kodanchery
താമരശ്ശേരി സബ് ജില്ല കായിക മേള; കോടഞ്ചേരി സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് ഓവറോൾ ചാമ്പ്യന്മാർ

കോടഞ്ചേരി: 3 ദിവസങ്ങളിലായി ഈങ്ങാപ്പുഴ എം.ജി.എം എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടന്ന താമരശ്ശേരി സബ് ജില്ല കായിക മേളയിൽ 242 പോയിന്റ് നേടി കോടഞ്ചേരി സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്. ഓവറോൾ ചാമ്പ്യന്മാരായി. സബ് ജൂനീയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലും ജൂനീയർ ആൺകുട്ടികളുടെ വിഭാഗത്തിലും സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
സബ്ജൂനിയർ ഗേൾസിൽ നിരജിത രാമദാസ്, ജൂനിയർ ബോയ്സിൽ സോനു ചാക്കോ, ഗേൾസിൽ ജീന മരിയ, സീനിയർ ഗേൾസിൽ ആൻ മരിയ ടോബി എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. കായികാധ്യാപകൻ അനൂപ് ജോസാണ് കുട്ടികൾക്ക് മികച്ച പരിശീലനം നല്കിയത്.