Mukkam
ക്ഷേമനിധി പരിഷ്കരിക്കണം; എ.എ.ഡബ്ല്യു.കെ കോഴിക്കോട് ജില്ലാ സമ്മേളനം
മുക്കം: വർക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി കാലോചിതമായി പരിഷ്കരിക്കണമെന്നും ചെറുകിട വർക്ക് ഷോപ്പുകളെ പരിസ്ഥിതി മലിനീകരണത്തിന്റെ പേരിൽ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽസ് വർക്ക് ഷോപ്സ് കേരള (എ.എ.ഡബ്ല്യു.കെ) കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മുക്കത്ത് നടന്ന സമ്മേളനം എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അരുൾ ദാസ് അധ്യക്ഷത വഹിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് നസീർ കള്ളിക്കാട് ഉദ്ഘാടനം ചെയ്തു. സുധീർ മേനോൻ, ടി.പി ബാലൻ, മുഹമ്മദ് ഷാ, ടി ദിവ്യ, പി.പി റിജു, സുഷിത് ചന്ദ്രൻ, ശ്രീനിവാസൻ, ടി.എൻ കൃഷ്ണൻ, ഗോപി, ബാബു ചെമ്പറ്റ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.പി. റിജു, സുഷിത് ചന്ദ്രൻ, കെ അരുൾദാസ് എന്നിവരെ തിരഞ്ഞെടുത്തു.