Mukkam

മുക്കം സബ്ജില്ല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്; പതിനേഴാം തവണയും ഓവറോൾ ചാമ്പ്യന്മാരായി പുല്ലൂരംപാറ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ

മുക്കം: സബ്ജില്ല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ പുല്ലൂരംപാറ 375 പോയിന്റുകൾ നേടി തുടർച്ചയായി പതിനേഴാം തവണയും ഓവറോൾ ചാമ്പ്യന്മാരായി. സബ് ജൂനിയർ ബോയ്സ്, ജൂനിയർ ഗേൾസ്, ജൂനിയർ ബോയ്സ്, സീനിയർ ബോയ്സ്, സീനിയർ ഗേൾസ് എന്നീ വിഭാഗങ്ങളിൽ സ്കൂൾ ടീം ചാമ്പ്യൻഷിപ്പ് നേടി. ഡോണ അനിൽ, ഡോണ ഡോണി, ഡെനാ ഡോണി, സൂരജ് എം.പി, ജൂവൽ ബിനു എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.

സമാപന സമ്മേളനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യുകയും ട്രോഫികൾ വിതരണം ചെയ്യുകയും ചെയ്തു. യോഗത്തിൽ മേഴ്സി പുളിക്കാട്ട്, ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ, ബോസ് ജേക്കബ്, ബാബു കളത്തൂർ, എ.ഇ.ഒ ദീപ്തി രാജീവ്, എച്ച്.എം ഫോറം പ്രസിഡന്റ് ഷമീർ, കെ.എം ജോസഫ്, പി.ടി അഗസ്റ്റിൻ, എഡ്വേർഡ്, പ്രിൻസിപ്പൽ ആന്റണി, ഹെഡ്മാസ്റ്റർ ജോളി ജോസഫ്, വിൽസൺ മാത്യു തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button