Kodiyathur

കൊടിയത്തൂരിൽ കൊയ്ത്തുത്സവം നടത്തി

കൊടിയത്തൂർ: കാരക്കുറ്റി നാട്ടൊരുമ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ കാരക്കുറ്റി കുറ്റിപ്പോയിൽ പാടത്ത് ഒരുക്കിയ നാലര ഏക്കറയോളം നെൽകൃഷി വിളവെടുപ്പ് നടത്തി.

കേരള ബാങ്ക് ഡയറക്ടർ ഇ രമേശ് ബാബു കൊയ്ത്തുൽസവം ഉദ്ഘാടനം ചെയ്തു. റസാക്ക് കൊടിയത്തൂർ, സി.ടി.സി അബ്ദുള്ള, ഗിരീഷ് കാരക്കുറ്റി, ബിജു വിളക്കോട്, കെ.സി നജീബ്,സുനിൽ പി.പി, ബിലാൽ വി, കുഞ്ഞോയി കാരക്കുറ്റി, അബൂബക്കർ ചെറുകുന്നത്ത്, രാജു കാരക്കുറ്റി, സലീം മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button