Thiruvambady
തിരുവമ്പാടിയിൽ ഭിന്നശേഷിക്കാർക്ക് ഇലട്രോണിക്ക് വീൽ ചെയർ വിതരണം ചെയ്തു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ഭിന്നശേഷിക്കാർക്ക് ഇലട്രോണിക് വീൽചെയർ നൽകുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് നിർവ്വഹിച്ചു.
ഭിന്നശേഷിക്കാരായ അഞ്ച് പേർക്കാണ് പദ്ധതിയുടെ ഭാഗമായി ഇലട്രോണിക് വീൽചെയർ നൽകിയത്.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനായ രാമചന്ദ്രൻ കരിമ്പിൽ, ഷൗക്കത്തലി കൊല്ലളത്തിൽ, ബിന്ദു ജോൺസൺ, മുഹമ്മദലി കെ.എം, സെക്രട്ടറി ബിബിൻ ജോസഫ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ചഷ്മ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.







