Kodanchery

വലിയകൊല്ലിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

കോടഞ്ചേരി: രാഹുൽ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ചും രാഹുൽ ഗാന്ധിക്ക് ഐക്യദാർഢൃം പ്രഖ്യാപിച്ചും കോൺഗ്രസ് ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയകൊല്ലിയിൽ പ്രതിഷേധവും പൊതുയോഗവും സംഘടിപ്പിച്ചു. യു.ഡി.ഫ് ചെയർമാൻ ഫ്രാൻസിസ്സ് ചാലിൽ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.

ബൂത്ത്‌ പ്രസിഡന്റ് സണ്ണി പുറപ്പുഴ അധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം വൈസ് പ്രസിഡന്റ് വിൻസന്റ് വടക്കേമുറിയിൽ മുഖ്യ പ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി അന്നക്കുട്ടി ദേവസ്യ, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് ആലവേലിയിൽ, ലൈജു അരീപ്പറമ്പിൽ, കുട്ടിയച്ചൻ കാരുപ്പാറ, ജെയിംസ് അഴകത്ത്, വിൽ‌സൺ തറപ്പിൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button