Kodanchery
നെല്ലിപ്പൊയിൽ ടൗണിൽ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി

കോടഞ്ചേരി: രാഹുൽ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ചും ഐക്യദാർഢ്യം പ്രഖ്യാപിച്ചും നെല്ലിപ്പൊയിൽ ടൗണിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. യു.ഡി.എഫ് കോടഞ്ചേരി മണ്ഡലം ചെയർമാൻ ഫ്രാൻസിസ് ചാലിൽ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി അന്നക്കുട്ടി ദേവസ്യ, ബിജു ഓത്തിക്കൽ, ബേബി കളപ്പുര, സേവിയർ കുന്നത്തേട്ട്, ലൈജു അരീപ്പറമ്പിൽ, ജോസഫ് ആലവേലി, സാബു മനയിൽ, സേവ്യർ കിഴക്കേകുന്നേൽ, ജെയിംസ് അഴകത്ത്, സണ്ണി പുറപ്പുഴ, വിൽസൺ തറപ്പിൽ, ജോർജ് കാരിക്കത്തറ, ബെന്നി കുളങ്ങരത്തൊട്ടി തുടങ്ങിയവർ സംസാരിച്ചു.







