Mukkam

തൊണ്ടിമ്മൽ ഗവ: എൽ.പി സ്‌കൂൾ വിദ്യാർത്ഥികളുടെ സ്കിറ്റ് പ്രകാശന കർമ്മം നിർവഹിച്ചു

മുക്കം: തൊണ്ടിമ്മൽ ഗവ: എൽ.പി സ്കൂളിൽ സർവ്വ ശിക്ഷാ കേരള എൻഹാൻസ്ഡ് ലേണിംഗ് ആമ്പിയൻസ്(ഇല) പ്രൊജക്റ്റിന്റെ ഭാഗമായി കുട്ടികൾ അഭിനയിച്ച ഇംഗ്ലീഷ് സ്കിറ്റ് പ്രകാശന കർമ്മം നിർവഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് സുരേഷ് തൂലിക അധ്യക്ഷത വഹിച്ച ചടങ്ങിൽ മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി ഓംകാരനാഥൻ സ്കിറ്റ് പ്രകാശനം ചെയ്തു.

കുന്ദമംഗലം ബി.പി.സി അജയൻ പി സ്കിറ്റിൽ അഭിനയിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ സ്‌കൂൾ പ്രധാനാധ്യാപിക കെ.എസ് രഹ്ന മോൾ, എസ്.ആർ.ജി കൺവീനർ പി സ്മിന, എസ്.എം.സി ചെയർമാൻ നിഷാദ് കുമാർ, മാതൃ സമിതി ചെയർപേഴ്സൺ വിജിത, സ്റ്റാഫ് സെക്രട്ടറി കെ അഹമ്മദ് ഷാഫി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിനെ തുടർന്ന് നടന്ന സ്കിറ്റ് പ്രദർശനത്തിന് ബി.ആർ.സി പ്രതിനിധികൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവർ സാക്ഷ്യം വഹിച്ചു.

Related Articles

Leave a Reply

Back to top button