Kodanchery

കോടഞ്ചേരിയിൽ മഹിളാ കോൺഗ്രസ് പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി

കോടഞ്ചേരി: രാഹുൽ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റി കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു.

മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി അന്നക്കുട്ടി ദേവസ്യ അധ്യക്ഷത വഹിച്ച പരിപാടിയിൽ യു.ഡി.എഫ് ചെയർമാൻ ഫ്രാൻസിസ് ചാലിൽ, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് വിൻസന്റ് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി തമ്പി, ജോബി ഇലന്തൂർ, വാസുദേവൻ ഞാറ്റുകാലായിൽ, കാഞ്ചന ഷാജി, സിജി ബിജു, ലീലാമ്മ കണ്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button