Thiruvambady
പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ ശാസ്ത്ര പാർക്ക് ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി: പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ ശാസ്ത്ര പാർക്ക് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ജോസഫ് താണ്ടാംപറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് പാർക്ക് ഉദ്ഘാടനം നിർവഹിച്ചു. ഹൈസ്കൂൾ വിഭാഗം ഫിസിക്സ്, കെമിസ്ട്രി പാഠഭാഗങ്ങളിലെ ആശയങ്ങൾ കുട്ടികൾക്ക് സ്വയം പഠിക്കാൻ സാധിക്കുന്ന ലാബ് സ്കൂളിലെ 1990 എസ്.എസ്.എൽ.സി ബാച്ചിന്റെ സഹകരത്തോടെയാണ് സജ്ജമാക്കിയത്.
ചടങ്ങിൽ വാർഡ് മെമ്പർ രാധാമണി ദാസൻ, പി.ടി.എ പ്രസിഡന്റ് കെ.കെ കുഞ്ഞു മരക്കാർ, പ്രധാനദ്ധ്യാപകരായ കെ.ജെ ജോസ്, മിനി ജോൺ, റോയി ജോസ്, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി റോബർട്ട് നെല്ലിക്കത്തെരുവിൽ, പി.ജെ ഷാജി, ലിബീഷ് ജോസഫ്, പി.എച്ച് ദിയാ മോൾ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ എൻ.എം.എം.എസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.







