Kodiyathur

പി.ടി.എം ഹയർ സെക്കണ്ടറി സ്‌കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സ്ഥിരം പബ്ലിക്കേഷൻ ആരംഭിച്ചു

കൊടിയത്തൂർ: വിദ്യാർത്ഥികളിലെ സർഗാത്മക കഴിവുകൾ കണ്ടെത്തുന്നതിനും വളർത്തുന്നതിനുമായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ സ്ഥിരം പബ്ലിക്കേഷൻ ആരംഭിച്ചു. പബ്ലിക്കേഷൻ്റെ ആദ്യ പ്രസിദ്ദീകരണം ജൂൺ 19 വായന ദിനത്തിൽ പുറത്തിറങ്ങും. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ആക്ഷൻ ഫോർ റീഡിംഗ് എന്നതിൻ്റെ ചുരുക്ക രൂപമായ ‘സാഗർ’ എന്നതാണ് പബ്ലിക്കേഷൻ നാമധേയം ചെയ്തിരിക്കുന്നത്.

പബ്ലിക്കേഷൻ്റെ നാമകരണം മാപ്പിളപ്പാട്ട് നിരൂപകൻ ഫൈസൽ എളേറ്റിൽ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് എസ്.എ നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പ്രധാനാധ്യാപകൻ ജി സുധീർ, സകൗട്ട് ലോക്കൽ അസോസിയേഷൻ സെക്രട്ടറി പി.എം നാസർ, ജില്ലാ വൈസ് പ്രസിഡൻ്റ് കെ അബ്ദുറസാഖ്, പി.സി അബ്ദുറഹിമാൻ, കെ മറിയുമ്മ കുട്ടി, ബീന ജോസ്, കെ.കെ അബ്ദുൽ ഗഫൂർ, സി മഹ്ജൂർ, എം ഷമീൽ, പി രാജി, ഇ ബിജിമോൾ, കെ നഷീദ, പി.ടി നാസർ, എം.ടി സാദിയ, നിസാം കാരശ്ശേരി, ടി ഷുഹൈറ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button