Karassery
കാരശ്ശേരിയിൽ ഈദ് സ്നേഹസംഗമം നടത്തി

കാരശ്ശേരി: തണൽ സാംസ്കാരിക കേന്ദ്രം നോർത്ത് കാരശ്ശേരിയിൽ ഈദ് സ്നേഹസംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഒട്ടേറെപ്പേർ പങ്കെടുത്തു. എം.സി സുബുഹാൻ ബാബു അധ്യക്ഷത വഹിച്ച പരിപാടി കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ഉദ്ഘാടനം ചെയ്തു. ഒ അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ വി കുഞ്ഞാലി മുഖ്യാതിഥിയായി.
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശാന്താദേവി മൂത്തേടത്ത്, റീനാ പ്രകാശ്, സുനിതാ രാജൻ, ഷാഹിന, എ.പി മുരളീധരൻ, പി.കെ ഷംസുദ്ദീൻ, കെ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ഖുർ ആൻ വിജ്ഞാനപരീക്ഷയിൽ ജേതാക്കളായ ജസീന മുണ്ടയോട്ട്, ഫാത്തിമാബി, എ സുലൈഖ എന്നിവർക്കുള്ള ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.







