Mukkam
ശമ്പളപരിഷ്കരണ-ക്ഷാമബത്ത കുടിശ്ശിക അനുവദിക്കണം; കെ.എസ്.എസ്.പി.യു

മുക്കം: പെൻഷൻകാരുടെ ശമ്പളപരിഷ്കരണ-ക്ഷാമബത്ത കുടിശ്ശിക സർക്കാർ എത്രയുംവേഗം അനുവദിക്കണമെന്ന് കെ.എസ്.എസ്.പി.യു മുക്കം ബ്ലോക്ക് പ്രവർത്തകസമതി യോഗം ആവശ്യപ്പെട്ടു. പലതവണ സമരങ്ങൾ നടത്തിയിട്ടും സർക്കാർ വാഗ്ദാനം പാലിക്കുന്നില്ലെന്ന് യോഗം ആരോപിച്ചു.
നടൻ മാമുക്കോയ, കെ.എസ്.എസ്.പി.യു അംഗങ്ങളായ ശ്രീധരൻ മുത്തേരി, മുൻ പ്രധാനാധ്യാപകൻ മാമ്പറ്റ മതിലിങ്ങൽ എം ജോൺ മാത്യു എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ബ്ലോക്ക് പ്രസിഡന്റ് എം.എ സൗദയുടെ അധ്യക്ഷതയിൽ ജില്ലാ രക്ഷാധികാരി എം.പി അസൈൻ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി വീരാൻകുട്ടി, ജില്ലാ വൈസ് പ്രസിഡന്റ് എം രാഘവൻ, ജില്ലാ കമ്മിറ്റിയംഗം കെ.സി കോയക്കുട്ടി, കെ അറുമുഖൻ, എം.കെ ബാലകൃഷ്ണൻ, ഉമൈബാൻ ബീഗം തുടങ്ങിയവർ സംസാരിച്ചു.







