PulluramparaThiruvambady

ആനക്കാംപൊയിൽ – പുല്ലൂരാംപാറ ബദൽ റോഡ് യാഥാർത്ഥ്യമായി; മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു

പുല്ലൂരാംപാറ: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 3,4,7 വാർഡുകളിലൂടെ കടന്നുപോകുന്ന ആനക്കാംപൊയിൽ-പുല്ലൂരാംപാറ ബദൽ റോഡ് യാഥാർഥ്യമായി. നിർമ്മാണം പൂർത്തീകരിച്ച പുല്ലൂരാംപാറ-ചെറുശ്ശേരി ജോയ്റോഡ് ശനിയാഴ്ച പുല്ലുരാംപാറയിൽ നടന്ന ചടങ്ങിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രദേശവാസികളുടെ വളരെക്കാലത്തെ ആവശ്യമായിരുന്ന പ്രസ്തുത റോഡ് പല ഘട്ടങ്ങളിലായാണ് നിർമ്മാണം പൂർത്തീകരിച്ചത്.

മന്ത്രി പി രാജീവ് എം.പി ആയിരിക്കുമ്പോൾ അനുവദിച്ച 35 ലക്ഷം രൂപ, ജില്ലാ പഞ്ചായത്ത് രണ്ട് ഘട്ടങ്ങളിലായി അനുവദിച്ച 40 ലക്ഷം രൂപ, ഫ്ലഡിൽ അനുവദിച്ച 28 ലക്ഷം രൂപ, പഞ്ചായത്ത് അനുവദിച്ച 46.1 ലക്ഷം രൂപ, നബാർഡ് അനുവദിച്ച 1.48 കോടി രൂപയും, എം.എൽ.എ. ഫണ്ട് 25 ലക്ഷവും, അടങ്കൽ 2.19 കോടി ചെലവഴിച്ചാണ് റോഡ് പണി പൂർത്തിയാക്കിയത്. ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കെ.ഡി ആന്റണി, പി.ടി അഗസ്റ്റിൻ, ജോളി ജോസഫ്, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരും നാട്ടുകാരും പങ്കെടുത്തു

Related Articles

Leave a Reply

Back to top button