Karassery
കാരശ്ശേരിയിൽ ലൈഫ് ഭവന പദ്ധതിയിൽ പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാനം നടത്തി

കാരശ്ശേരി: ലൈഫ് ഭവന പദ്ധതി പ്രകാരം പണികഴിപ്പിച്ച കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ 15 വീടുകളുടെ താക്കോൽ ദാനം വിവിധ വാർഡ് മെമ്പർമാരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു. താക്കോൽ ദാനത്തിന്റെ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം കാരമൂലയിൽ മാങ്കുന്നുമ്മൽ മുഹമ്മദലി- സുലൈഖ ദമ്പതികൾക്ക് താക്കോൽ നൽകിക്കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത നിർവഹിച്ചു.
വൈസ് പ്രസിഡന്റ് എടത്തിൽ ആമിന അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശാന്ത ദേവി മൂത്തേടത്ത്, സത്യൻ മുണ്ടയിൽ, വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട്, വി.ഇ.ഒമാരായ അമൽ സാമുവൽ, റുബീന, മുജീബ് പി.കെ, ഷിനാസ് കല്ലിൽ, ഹബീബ് ചേപ്പാലി, സി.കെ അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.







