Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ചിട്ടി തട്ടിപ്പിനേകുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന ആവശ്യവുമായി സി.പി.എം രംഗത്ത്

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ചിട്ടി തട്ടിപ്പിനേകുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന ആവശ്യവുമായി സി.പി.എം വെസ്റ്റ് ലോക്കൽ കമ്മിറ്റി രംഗത്തെത്തി. ചിട്ടി തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടവർക്ക് അടിയന്തിരമായി പണം തിരിച്ചു കൊടുക്കുക, വൈസ് പ്രസിഡന്റ് സ്ഥാനം ഉപയോഗിച്ച് നിയമ വിരുദ്ധമായി ചിട്ടി നടത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയ വൈസ് പ്രസിഡന്റിനെ പുറത്താക്കുക, മെമ്പർ സ്ഥാനം രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സി.പി.എം മുന്നോട്ട് വെച്ചത്.
തിരുവമ്പാടിയിലും പരിസരപ്രദേശത്തുമുള്ള 500ൽ അധികം ആളുകളിൽ നിന്നും പ്രതിമാസം 2000 രൂപ വീതമുള്ള തുക പിരിച്ചെടുത്ത് ചിട്ടി കാലാവധി തികഞ്ഞിട്ടും പണം തിരികെ കൊടുക്കാതെ വന്നപ്പോഴാണ് നിരവധി ആളുകൾ പരാതിയുമായി രംഗത്ത് വന്നതെന്ന് സി.പി.എം വെസ്റ്റ് ലോക്കൽ കമ്മറ്റി ആരോപിച്ചു.







