Puthuppady

കാട്ടാനശല്യം ഒഴിവാക്കാൻ സ്ഥിരം സംവിധാനം ഒരുക്കും; തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്

പുതുപ്പാടി: തിരുവമ്പാടി നിയോജകമണ്ഡലത്തിലെ വനാതിർത്തിയുള്ള പ്രദേശങ്ങളിൽ കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കാൻ സ്ഥിരം സംവിധാനം ഒരുക്കുമെന്ന് ലിന്റോ ജോസഫ് എം.എൽ.എ. കാട്ടാനശല്യം രൂക്ഷമായ പുതുപ്പാടി ചിപ്പിലിത്തോട് പ്രദേശം സന്ദർശിച്ചതിനുശേഷം ചിപ്പിലിത്തോട് സെയ്ന്റ് മേരീസ് പള്ളിയിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ.

കൃഷി നശിച്ചവർ നഷ്ടപരിഹാരത്തിന് അപേക്ഷ സമർപ്പിക്കാനും വന സംരക്ഷണ സമിതി പുനഃസംഘടിപ്പിക്കാനും നബാർഡ് സഹായധനത്തോടെ വനാതിർത്തിയിൽ ഫെൻസിങ്‌ നടത്തുന്ന പ്രവർത്തനം വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു. എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ രാജീവ് കുമാർ, ഫാ.ജോൺ, പി.കെ ഷൈജൽ, ടി.എ മൊയ്തീൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button