Kodanchery
പറപ്പറ്റ പാലം നിർമാണപ്രവർത്തികൾക്ക് ആരംഭം കുറിച്ചു

കോടഞ്ചേരി: ഗ്രാമപ്പഞ്ചായത്തിലെ 5, 19 വാർഡുകളെ ബന്ധിപ്പിക്കുന്ന പറപ്പറ്റ പാലത്തിന്റെ നിർമാണ പ്രവർത്തികൾക്ക് തുടക്കം കുറിച്ചു. 30 മീറ്റർ നീളവും 6 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. 11 മാസമാണ് നിർമാണ കാലാവധി.
മഴയ്ക്കുമുമ്പ് പില്ലർ നിർമാണം പൂർത്തിയാക്കാനാണ് ശ്രമം. പാലം പ്രവർത്തി പൂർത്തിയാകുന്നതോടെ കോടഞ്ചേരിയിൽ നിന്ന് ചെമ്പുകടവിനും തുഷാരഗിരിക്കുമുള്ള ദൈർഘ്യം കുറഞ്ഞ റൂട്ടായി ഇത് മാറും.







