Mukkam

മുക്കത്ത് കിണറ്റിൽ കുടുങ്ങിയ ആളെ അഗ്നിരക്ഷാസേന രക്ഷപെടുത്തി

മുക്കം: വൃത്തിയാക്കാനായി വീട്ടിലെ കിണറ്റിലിറങ്ങി കുടുങ്ങിയ ആളെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മണാശ്ശേരി മുതുകുറ്റിയിൽ അരിപ്പറ്റ അജിതനെയാണ് സേന രക്ഷിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. കിണറിന് 60 അടിയോളം ആഴമുണ്ടായിരുന്നു.

സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ സി.കെ മുരളീധരൻ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ പി അബ്ദുൽ ഷുക്കൂർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എ നിപിൻ ദാസ്, എം ഷൈബിൻ, വി സലീം, ജി.ആർ അജേഷ്, ആർ.വി അഖിൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ കെ.സി അബ്ദുസലീം, എം സുജിത്ത് എന്നിവർ ചേർന്ന് റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് ആളെ പുറത്തെത്തിക്കുകയായിരുന്നു.

Related Articles

Leave a Reply

Back to top button