Puthuppady

കൊട്ടാരക്കോത്ത് അറവുമാലിന്യപ് ലാന്റിനെതിരേ എം.എസ്.എഫ് മാർച്ച് സംഘടിപ്പിച്ചു

പുതുപ്പാടി: കൊട്ടാരക്കോത്ത് ആരംഭിക്കുന്ന കോഴി അറവുമാലിന്യ പ്ലാന്റിനെതിരേ സമരം നടത്തുന്ന പ്രദേശവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എം.എസ്.എഫ് പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റി മാർച്ച് നടത്തി. മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ഷാഫി വളഞ്ഞപാറ മാർച്ച് ഉദ്ഘാടനം ചെയ്തു.

എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷുഹൈബ് മലപുറം അധ്യക്ഷത വഹിച്ച പരിപാടിയിൽ പി.കെ മജീദ്, സലാം വിച്ചൂട്ട, ഒ.പി മുഹമ്മദലി, അജ്‌നാസ് തുടങ്ങിയവർ സംസാരിച്ചു. ആദിൽ കൊട്ടാരക്കോത്ത്, ഷാനൂബ്, സാലിഹ് കണ്ണപ്പൻകുണ്ട് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button