Kodanchery

ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റ് വാർഷിക പൊതുയോഗവും എക്സിക്യൂട്ടീവ് ഡയറക്ടർക്ക് സ്വീകരണവും നൽകി

കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റ് വാർഷിക പൊതുയോഗവും എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കലിന് സ്വീകരണവും നൽകി. ശ്രേയസ് നാരങ്ങാത്തോട് യൂണിറ്റ് ഡയറക്ടർ ഫാ.സിജോ പന്തപ്പിള്ളിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.

മേഖലാ ഡയറക്ടർ ഫാ.തോമസ് മണ്ണിത്തോട്ടം മുഖ്യസന്ദേശം നൽകി. പ്രോഗ്രാം ഓഫീസർ ലിസി റെജി ശ്രേയസ് പ്രവർത്തനങ്ങൾ വിലയിരുത്തി. ചടങ്ങിൽ 30 വർഷമായി ശ്രേയസ് പ്രവർത്തനങ്ങളിൽ സജീവമായി നിലനിൽക്കുന്ന അയൽക്കൂട്ടങ്ങളെയും അംഗങ്ങളെയും ആദരിച്ചു. നാരങ്ങാത്തോട് യൂണിറ്റിന്റെ വാർഷികപ്പതിപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ മേഖല ഡയറക്ടറിൽ നിന്നും ഏറ്റുവാങ്ങി. സീ.ഓ ഗ്രേസികുട്ടി വർഗീസ്, ബീന ജോസ്, യൂണിറ്റ് പ്രസിഡന്റ് പി.സി ചാക്കോ, വൈസ് പ്രസിഡന്റ് ജോസ് റാപ്പുഴ, സെക്രട്ടറി റോഷിനി ജോളി, ട്രസ്റ്റി ജെയിംസ് കിഴക്കുംകര, യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 110 അംഗങ്ങൾ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button