Thiruvambady
പുല്ലുരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വായന ചങ്ങാത്തം പദ്ധതി ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി: പുല്ലുരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വിദ്യാർഥികളെയും രക്ഷിതാക്കളെയും വായനയുടെ ലോകത്തേക്ക് നയിക്കുന്ന വായന ചങ്ങാത്തം പദ്ധതി പി.ടി.എ പ്രസിഡന്റ് വിൽസൻ താഴത്തുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രധാനാധ്യാപകൻ ജോളി ഉണ്ണിയെപ്പിള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹിരൻ എം മോഹൻ, എം.എസ് മോഹൻ, ബീനാ പോൾ, ഷിജി കോര, ഡോണ ട്രീസ, ടെസ്സി ജോസഫ്, ഷീബാ തോമസ്, അജേഷ് ജോസ്, ഡോൺ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.







