Mukkam

എൻ.ഐ.ടിയിൽ വൈദ്യുതവാഹന നൈപുണിവികസന പരിശീലനം ആരംഭിച്ചു

മുക്കം: എൻ.ഐ.ടിയിൽ ആധുനിക ഇലക്‌ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള നൈപുണിവികസന പരിശീലനപരമ്പര ആരംഭിച്ചു. ആധുനിക വൈദ്യുതവാഹനങ്ങളുടെ അറ്റകുറ്റപ്പണി, രൂപകല്പന, നവീകരണം എന്നീ മേഖലകളിൽ ആവശ്യമായ അറിവും പ്രായോഗികവൈദഗ്ധ്യവുമുള്ള സാങ്കേതിക വിദഗ്ധരെ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിശീലനം നൽകുന്നത്.

കേരളാസ്റ്റേറ്റ് ഇലക്‌ട്രോണിക്‌സ് സർവീസ് ടെക്‌നീഷ്യൻസ് അസോസിയേഷന്റെ സഹകരണത്തോടെയാണ് ‘എം.ഇ.വി. 23’ എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നത്. എൻ.ഐ.ടി കാമ്പസിൽ നടന്ന ചടങ്ങിൽ ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണ പദ്ധതി ഉദ്ഘാടനം ചെയ്തു. ഇലക്‌ട്രിക്കൽ എൻജിനിയറിങ് വിഭാഗം മേധാവി പ്രൊഫ.പി പ്രീത, പ്രൊഫ.ജി ജഗദാനന്ദ്, ഡോ.നിഖിൽ ശശിധരൻ, ഡോ.എം.പി ശ്രീലക്ഷ്മി, കെ.എസ്.ഇ.എസ്.ടി.എ പ്രസിഡന്റ് എ സുന്ദരൻ, ജനറൽ സെക്രട്ടറി എസ് സതീശൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button