Thiruvambady
തിരുവമ്പാടി സി.എച്ച് സെന്റർ സിൽവർ ജൂബിലി ആഘോഷം ഇന്ന് നടക്കും

തിരുവമ്പാടി: സാമൂഹിക – സാംസ്കാരിക -ജീവകാരുണ്യ മേഖലകളിൽ കാൽ നൂറ്റാണ്ട് പിന്നിടുന്ന തിരുവമ്പാടി സി.എച്ച് മുഹമ്മദ് കോയ കൾച്ചറൽ സെന്റർ സിൽവർ ജൂബിലി ആഘോഷം 2023 മെയ് 26 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ തിരുവമ്പാടി എം.സി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
വെള്ളിയാഴ്ച വൈകീട്ട് 4 മണിയോടെ വിദ്യാർത്ഥികളുടെയും നാട്ടിലെ കലാകാരന്മാരുടെയും വ്യത്യസ്ത കലാപരിപാടികളോടെ തുടക്കമാവുന്ന ജൂബിലി ആഘോഷങ്ങളെത്തുടർന്ന് 6 മണി മുതൽ സംഘടിപ്പിക്കപ്പെടുന്ന സാംസ്കാരിക സമ്മേളനം ടി.ടി ഇസ്മായിൽ സാഹിബ് ഉദ്ഘാടനം നിർവഹിക്കും. മലയോര മേഖലയിലെ വിവിധ രാഷ്ട്രീയ സാംസ്‌കാരിക പൊതുമേഖലയിലെ പ്രമുഖർ സംബന്ധിക്കുന്ന വേദിയിൽ ബല്ലേ മ്യൂസിക് ബാൻഡ് (ഉപകാരം ടീം) ഒരുക്കുന്ന ഗാനമേളയും വിവിധ വ്യക്തികളെ ആദരിക്കലും നടക്കും.