Kodiyathur

ഡി.വൈ.എഫ്.ഐ ചുള്ളിക്കാപ്പറമ്പ് ഈസ്റ്റ് യൂണിറ്റ് സമ്മേളനം നടത്തി

കൊടിയത്തൂർ: കൊടിയത്തൂർ മേഖല കമ്മിറ്റിയുടെ കീഴിലുള്ള ഡി.വൈ.എഫ്.ഐ ചുള്ളിക്കാപ്പറമ്പ് ഈസ്റ്റ് യൂണിറ്റ് സമ്മേളനം നടത്തി. സ്ത്രീപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സമ്മേളനം ബ്ലോക്ക് ജോ: സെക്രട്ടറി റെനിൽ രാജ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത മാർക്ക് നേടിയ വിജയികളെ ലോക്കൽ സെക്രട്ടറി രവീന്ദ്രൻ മാസ്റ്റർ അവാർഡ് നൽകി അനുമോദിച്ചു.

സമ്മേളനത്തിൽ സെക്രട്ടറിയായി ഷൈജു എ.പി, പ്രസിഡൻ്റായി രതീഷ് എ.പി എന്നിവരെ തിരഞ്ഞെടുത്തു. മേഖല സെക്രട്ടറി അഖിൽ കെ.പി, മുസ്തഫ എസ്.കെ, മുൻ ഡി.വൈ.എഫ്.ഐ മേഖല ട്രഷറർ പ്രജീഷ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button