Kodanchery

പതങ്കയത്ത് വീണ്ടും ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു; നടക്കാവ് എരഞ്ഞിപ്പാലം ലക്ഷ്മി ഹൗസിൽ രാജന്റെ മകൻ അമൽ ആണ് മരിച്ചത്

കോടഞ്ചേരി: നാരങ്ങാത്തോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട യുവാവിന്റെ മരണം സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചു. കോഴിക്കോട് നടക്കാവ് എരഞ്ഞിപ്പാലം ലക്ഷ്മി ഹൗസിൽ രാജന്റെ മകൻ അമൽ (18) ആണ് മരിച്ചത്. വൈകുന്നേരം നാലുമണിയോടെ ഒഴുക്കിൽപ്പെട്ട യുവാവിനെ നാട്ടുകാരും പോലീസും നടത്തിയ തിരച്ചിൽ കണ്ടെത്തി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കലക്ടറുടെയും, ദുരന്തനിവാരണ അതോറിറ്റിയുടെയും, ഗ്രാമപഞ്ചായത്തിന്റെയും മുന്നറിയിപ്പുകൾ അവഗണിച്ചാണ് ഇന്നും ആളുകൾ പുഴയിൽ എത്തിയത്. നാരങ്ങാത്തോട് ഭാഗത്ത് എത്തിയ ആളുകളെ തിരിച്ചയച്ചെങ്കിലും ആനക്കാംപൊയിൽ വഴി വന്ന നാലംഗ സംഘത്തിൽപെട്ട ഒരാളാണ് മുങ്ങി മരിച്ചത്. നാരങ്ങാത്തോട് ഭാഗത്ത് കോടഞ്ചേരി പോലീസ് പതങ്കയത്തേക്ക് ആളുകൾ ഇറങ്ങുന്നത് തടയുന്നതിനായി കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

വിവരമറിഞ്ഞ് ഉടൻ കോടഞ്ചേരി പോലീസ് സ്ഥലത്തെത്തി, നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സ് എത്തുന്നതിന് മുമ്പ് തന്നെ വെള്ളച്ചാട്ടത്തിലെ കയത്തിൽ നിന്നും മൃതദേഹം നാരങ്ങാത്തോട് സ്വദേശിയാണ് മുങ്ങിയെടുത്തത്.

Related Articles

Leave a Reply

Back to top button