Thiruvambady

യൂത്ത് കോൺഗ്രസ്‌ പൊന്നാങ്കയം കമ്മിറ്റിയുടെ നേത്യത്വത്തിൽ ‘യുവം-23’ സംഗമം സംഘടിപ്പിച്ചു

തിരുവമ്പാടി: യൂത്ത് കോൺഗ്രസ്‌ പൊന്നാങ്കയം കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘യുവം-23’ സംഗമം നടത്തി. ഷാലോൺ പന്തപ്ലാക്കാലിന്റെ വസതിയിൽ നടന്ന സംഗമം ഡി.സി.സി ജന: സെക്രട്ടറി ബാബു മാസ്റ്റർ പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി കൊന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജന: സെക്രട്ടറി അഡ്വ. സൂഫിയാൻ ചെറുവാടി മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് മുഹമ്മദ് വട്ടപ്പറമ്പിൽ, യു.ഡി.എഫ് മണ്ഡലം ചെയർമാൻ ടി.ജെ കുര്യാച്ചൻ, മണ്ഡലം സെക്രട്ടറി റോബർട്ട് നെല്ലിക്കത്തെരുവിൽ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മേഴ്‌സി പുളിക്കാട്ട്, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ലിബിൻ മണ്ണംപ്ലാക്കൽ, ബൂത്ത് പ്രസിഡന്റ്മാരായ സോണി മണ്ഡപത്തിൽ, പൂരുഷൻ നെല്ലുമൂട്ടിൽ, ഗ്രാമപഞ്ചായത്ത് മെമ്പർ ഷൈനി ബെന്നി, മെൽബിൻ തേങ്ങുംമുട്ടിൽ, ഷാലോൺ പന്തപ്ലാക്കൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button