
മുക്കം: മണാശ്ശേരിയിൽ കെട്ടിട നിർമാണത്തിന് വേണ്ടിയെടുത്ത കുഴിയിലെ വെള്ളത്തിൽ വീണ് ആറാംക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മുക്കം മണാശ്ശേരി നെടുമങ്ങാട് സുനിൽകുമാറിന്റെ മകൻ കാശിനാഥൻ ആണ് മരണപ്പെട്ടത്.
കൂട്ടുകാരോടൊപ്പമുള്ള കളി കഴിഞ്ഞ് വൈകീട്ട് വീട്ടിലേക്ക് മടങ്ങിയ കാശിനാഥിനെ ഏറെനേരം കാണാതായതിനെത്തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് 9 മണിയോടെ വീടിന് സമീപത്ത് പണി പുരോഗമിക്കുന്ന കെട്ടിടത്തിലെ വെള്ളക്കെട്ടിൽ വീണു കിടക്കുന്നതായി കണ്ടെത്തിയത്. ഉടൻ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മാതാവ്: സിന്ധു
സഹോദരി: ആര്യ