World

കൊവിഡ് 19; ഇറ്റലിയില്‍ മരണസംഖ്യ 2000 കവിഞ്ഞു

റോം: ഇറ്റലിയില്‍ കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം രണ്ടായിരം കവിഞ്ഞു. ഇന്നലെ മാത്രം ഇറ്റലിയില്‍ മരിച്ചത് 349 പേരാണ്. ഇതോടെ മരണസംഖ്യ 2158 ആയി. 23,073 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയ്ക്ക് പുറമെ ഇറ്റലിയെയാണ് കൊവിഡ് 19 വൈറസ് സാരമായി ബാധിച്ചത്.

വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ ഇവിടെ മരുന്നുകള്‍ക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. ഇതേതുടര്‍ന്ന് ലോകരാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ച ഇറ്റലി, രക്ഷപ്പെടാന്‍ സാധ്യതയുള്ളവര്‍ക്ക് ചികിത്സ എന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്. ഇതോടെ പ്രായമായവര്‍ കൂട്ടത്തോടെ മരിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഇറ്റലിയില്‍.

അതേസമയം ലോകത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം ഏഴായിരം കവിഞ്ഞു. ഇതുവരെ ഒരു ലക്ഷത്തി എണ്‍പതിനായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിക്ക് പിന്നാലെ ഫ്രാന്‍സും ജനങ്ങള്‍ പുറത്തിറങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. സ്വിറ്റ്സര്‍ലാന്‍ഡ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി തുടരുകയാണ്.

Related Articles

Leave a Reply

Back to top button