Puthuppady

പുതുപ്പാടി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പുതിയ കെട്ടിടം: ഉദ്ഘാടനം ജൂൺ 9ന് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിക്കും

പുതുപ്പാടി: ഈങ്ങാപ്പുഴയിൽ പ്രവർത്തിച്ചുവന്ന പുതുപ്പാടി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന് വെസ്റ്റ് പുതുപ്പാടിയിൽ കെ.എസ്.ഇ.ബിയുടെ സ്വന്തം സ്ഥലത്ത് നിർമ്മിച്ച പുതിയ കെട്ടിടം ജൂൺ 9ന് വൈദ്യുതി വകുപ്പുമന്ത്രി കെ കൃഷ്ണൻകുട്ടി ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും.

രാവിലെ 10:30ന് നടക്കുന്ന ചടങ്ങിന് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അദ്ധ്യക്ഷത വഹിക്കും. കെട്ടിടത്തിന് സമീപം നിർമ്മാണം പൂർത്തിയായ ഇ.വി ചാർജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

Related Articles

Leave a Reply

Back to top button