Puthuppady
പുതുപ്പാടിയിൽ കുടുംബശ്രീ വനിതാ സംരംഭകർക്കായി ബോധവത്കരണ ക്ലാസ് നടത്തി

പുതുപ്പാടി: പുതുപ്പാടി കുടുംബശ്രീ സി.ഡി.എസിന് കീഴിലുള്ള വനിതാ സംരംഭകർക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റൈനബിൾ ഡെവലപ്മെന്റ് ആൻഡ് എനർജി സ്റ്റഡീസ് സെന്ററിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഈങ്ങാപ്പുഴ വൈ.എം.സി.എ ഹാളിൽ നടന്ന പരിശീലനം സി.ഡി.എസ് ചെയർപേഴ്സൺ ഷീബാ സജി ഉദ്ഘാടനം ചെയ്തു.
കെ.എസ്.ഇ.ബി റിട്ട.അസിസ്റ്റന്റ് എൻജിനിയർ ഒ പുഷ്പൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ കെ.എസ്.ഇ.ബി താമരശ്ശേരി ഇലക്ട്രിക്കൽ സബ്ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ എ സജിത് കുമാർ, മാങ്കാവ് സെക്ഷൻ അസി.എൻജിനിയർ കെ.പി ഷൈനി എന്നിവർ ക്ലാസിന് നേതൃത്വം നൽകി.







