Thiruvambady
ജൽ ജീവൻ പദ്ധതി പൈപ്പിടൽ; വെള്ളക്കെട്ടായി റോഡ്

തിരുവമ്പാടി: തിരുവമ്പാടി-കൂടരഞ്ഞി റോഡിൽ അമേരിക്കൻ കോളനിയിൽ ജൽ ജീവൻ പദ്ധതിക്ക് വേണ്ടി പൈപ്പിടാൻ കുഴി എടുത്തതിനെ തുടർന്ന് വെള്ളക്കെട്ടായി മാറി റോഡ്. വെള്ളം ഒഴുകി പോകാൻ മാർഗമില്ലാതായതോടെ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയായിരിക്കുകയാണിപ്പോൾ.
പ്രദേശത്ത് റോഡിൽ നേരത്തെ വെള്ളക്കെട്ട് ഉണ്ടായിരുന്നത് നാട്ടുകാർ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തുകയും താത്ക്കാലിക ഓട നിർമ്മിച്ച് വെള്ളക്കെട്ട് ഒഴിവാക്കുവാൻ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഈ ഓടയാണ് പദ്ധതിക്ക് വേണ്ടി പൈപ്പ് സ്ഥാപിച്ചതിനെത്തുടർന്ന് അടച്ചത്.







