Mukkam

വിദേശയാത്ര നടത്തുന്ന മന്ത്രിമാരുടെ പ്രോഗ്രസ് കാർഡ് പ്രസിദ്ധീകരിക്കണം; യു.ഡി.എഫ്‌ നേതൃകൺവെൻഷൻ

മുക്കം: അഴിമതിയും ധൂർത്തും നടത്തുന്ന മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ വിദേശയാത്രകളുടെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിടണമെന്ന് യു.ഡി.എഫ് തിരുവമ്പാടി നിയോജകമണ്ഡലം നേതൃകൺവെൻഷൻ അഭിപ്രായപ്പെട്ടു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

ചെയർമാൻ എ.എം അഹമ്മദ്കുട്ടി ഹാജി അധ്യക്ഷത വഹിച്ച പരിപാടിയിൽ നിയോജകമണ്ഡലം കൺവീനർ കെ.ടി മൻസൂർ, ഡി.സി.സി ജനറൽസെക്രട്ടറി സി.ജെ ആന്റണി, ജോർജ് എം തോമസ്, സി.കെ കാസിം, ബോസ് ജേക്കബ്, കെ.വി അബ്ദുറഹ്മാൻ, വേണു കല്ലുരുട്ടി, യൂനസ് പുത്തലത്ത്, ബി.പി റഷീദ്, അബ്ദു കൊയങ്ങോറൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button