Puthuppady

പുതുപ്പാടിയിലെ ചാർജിങ് സ്റ്റേഷനെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ്

പുതുപ്പാടി: ഏറെ പ്രചാരണം നൽകി ഇടത് ഗവൺമെൻ്റിൻ്റെ നേട്ടമായി പുതുപ്പാടിയിൽ കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ചാർജ്ജിംഗ് സ്റ്റേഷന് മുൻപിൽ പുതുപ്പാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു. സാധാരണ വീട്ടിൽ ഉപയോഗിക്കാവുന്ന എ.സി ചാർജ്ജിംഗ് പോയൻ്റാണ് ലക്ഷങ്ങൾ ചിലവഴിച്ച് പുതുപ്പാടിയിൽ കെ.എസ്.ഇ.ബി സ്ഥാപിച്ചതെന്നും ഇത് സ്ഥാപിക്കുന്നതിന് മുമ്പും യന്ത്ര സാമഗ്രികൾ കൊണ്ടുവന്നപ്പോഴും ഉപഭോക്താക്കൾ ഇതിൻ്റെ ഉപയോഗ ശൂന്യതയെക്കുറിച്ച് കൃത്യമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും വകുപ്പിനെയും അറിയിച്ചിരുന്നുവെങ്കിലും അധികാരികൾ തിരിഞ്ഞ് നോക്കിയില്ലെന്നും ഇത്തരത്തിൽ ലക്ഷങ്ങളുടെ നഷ്ട്ടമാണ് ഉണ്ടായിരിക്കുന്നതെന്നും ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുണ്ടെന്നും യൂത്ത് ലീഗ് ആരോപിച്ചു.

വൻ പ്രചരണം നടത്തി ഉപഭോക്താക്കളെ വിഡ്ഡികളാക്കി ഉദ്ഘാടനത്തിന് നേതൃത്വം നൽകിയ വകുപ്പ് മന്ത്രിയും എം.എൽ.എയും അഴിമതിക്ക് കൂട്ട് നിൽക്കുകയാണെന്നും ഉദ്ഘാടന പ്രഹസനത്തിൽ ജനങ്ങളോട് മാപ്പ് പറയണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഇന്ന് നിരത്തിലുള്ളതും ഭാവിയിൽ പുറത്തിറങ്ങാനുമുള്ള ഭൂരിപക്ഷം വാഹനങ്ങളിൽ ഉപയോഗിക്കാൻ പറ്റാത്ത ഇത്തരം മെഷീനുകൾ ലക്ഷങ്ങൾ ചിലവഴിച്ച് സർക്കാർ സ്ഥാപിക്കുന്നത് സ്വന്തക്കാരെ സഹായിക്കാനാണെന്നും സ്വകാര്യ കമ്പനികളുടെ വളർച്ചക്ക് സഹായിക്കാനാണെന്നും യൂത്ത് ലീഗ് ആരോപിച്ചു. പ്രതിഷേധ പരിപാടി ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി കെ.പി സുനീർ ഉദ്ഘാടനം ചെയ്തു.

Related Articles

Leave a Reply

Back to top button