Kerala

സര്‍വകലാശാല പരീക്ഷകള്‍ മെയ് 11 മുതല്‍ നടത്താം; നിബന്ധനകള്‍ ഇങ്ങനെ

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിവച്ച സര്‍വകലാശാല പരീക്ഷകള്‍ മെയ് 11 മുതല്‍ നടത്താമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷ പൂര്‍ത്തിയാക്കണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം പാലിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

കേന്ദ്രീകൃത മൂല്യ നിര്‍ണയം ഉണ്ടാകില്ല. പകരം ഹോംവാല്യുവേഷന്‍ ഏപ്രില്‍ 20 ന് തുടങ്ങാം. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാനും നിര്‍ദേശം നല്‍കി. പരീക്ഷയെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കണം.

അതേസമയം ഉന്നത വിദ്യാഭ്യാസ വകുപ്പ് പരീക്ഷ നടത്തിപ്പ് ക്രമീകരിക്കാന്‍ സമിതി രൂപീകരിച്ചു. അദ്ധ്യയന നഷ്ടവും പരീക്ഷ നടത്തിപ്പും ക്രമീകരിക്കാനാണ് സമിതി. ആറംഗങ്ങളുള്ള സമിതിയാണ്. ആസൂത്രണ ബോര്‍ഡ് അംഗം ബി ഇക്ബാലാണ് സമിതി ചെയര്‍മാന്‍. എംജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സാബു തോമസ്, കേരള സര്‍വകലാശാല പ്രോ വിസി അജയകുമാര്‍ എന്നിവരാണ് അംഗങ്ങള്‍.

Related Articles

Leave a Reply

Back to top button