Thiruvambady

തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ വായന പ്രോത്സാഹന പദ്ധതി ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി: സൗപർണ്ണിക പബ്ലിക് ലൈബ്രറി ആട്സ് & സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ വായനാ പ്രോത്സാഹന പദ്ധതിയായ ‘എൻെറ പുസ്തകം, എൻെറ വായന, എൻെറ കുറിപ്പ്, എൻെറ എഴുത്തുപെട്ടി’ കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എ ഗംഗാധരൻ നായർ ഉദ്ഘാടനം ചെയ്തു. സേക്രഡ് ഹാർട്ട് സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.ജിതിൻ പന്തലാടിക്കൽ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.

യു.പി വിഭാഗം വിദ്ധ്യാർഥികൾ പുസ്തകങ്ങൾ വായിച്ച് അതിന്റെ സമ്മറി എഴുതി സ്കൂളിൽ സ്ഥാപിച്ച ബോക്‌സിൽ നിക്ഷേപിക്കുകയും അതിൽ നിന്നും മികച്ച 4 സമ്മറികൾക്ക് മാസം തോറും 100, 75, 50, 25 നിരക്കിൽ സമ്മാനം നൽകുകയും ചെയ്യുന്നതാണ് പദ്ധതി. 10 മാസം സമ്മാനം നൽകുന്നതിന് ആവശൃമായ 2500 രൂപ ചടങ്ങിൽ എ ഗംഗാധരൻ നായർ സ്കൂൾ ഹെഡ്മാസ്റ്റർക്ക് കൈമാറി. സൗപർണ്ണിക ലൈബ്രറി സെക്രട്ടറി സാലസ് മാത്യു, തോമസ് വലിയപറമ്പൻ, സൗപർണ്ണിക ലൈബ്രറി കമ്മിറ്റി അംഗം സജി ലൂക്കോസ്, സ്കൂൾ ഹെഡ്മാസ്റ്റർ സുനിൽ പോൾ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button